
ഹരിപ്പാട് : മദ്യപിച്ച് ജലസംഭരണിക്ക് മുകളിൽ കയറിയ യുവാവിനെ ഫയർഫോഴ്സെത്തി താഴെയിറക്കി. ആറാട്ടുപുഴ കള്ളിക്കാട് അകത്തു കായലിൽ സുമേഷാണ് (34) നാട്ടുകാരെയും ഫയർഫോഴ്സിനേയും മണിക്കൂറുകളോളം വട്ടം കറക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് കളിക്കാട് എകെജി നഗറിലുള്ള കുടിവെള്ള ടാങ്കിന്‍റെ മുകളിൽ കയറിയത്.
ഇയാള്‍ ടാങ്കിന്‍റെ മുകളില്‍ കയറുന്നത് കണ്ട നാട്ടുകാരിൽ ചിലർ ടാങ്കിന് മുകളിൽ കയറി ഇറക്കാൻ ശ്രമിച്ചെങ്കിലും മദ്യപിച്ച് കുഴഞ്ഞ അവസ്ഥയിലായിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന് താഴേക്ക് വീണ് അപകടം ഉണ്ടാകാതിരിക്കാൻ ഇവർ ഇയാളുടെകയ്യും കാലും തുണി ഉപയോഗിച്ച് മുകളിൽ കെട്ടിയിട്ടതിന് ശേഷം ഫയർഫോഴ്സിനേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.
തൃക്കുന്നപ്പുഴ പോലീസും ഹരിപ്പാട് നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് 8.10 ഓടെ വലയിൽ ഇയാളെ കെട്ടിയിറക്കിയത്. താഴെയെത്തുമ്പോഴും ലക്കുകെട്ട അവസ്ഥയിലായിരുന്നു. വൈദ്യ പരിശോധയിൽ മദ്യപിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് ആവശ്യ സർവീസ് തടസപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam