ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

Published : Mar 08, 2025, 09:10 PM ISTUpdated : Mar 08, 2025, 09:13 PM IST
ഒരു കാലില്ലെങ്കില്‍ എന്താ, വില ഒട്ടും കുറയില്ല; 38,000 രൂപയുടെ ജീന്‍സ് പാന്‍റുമായി ഫ്രഞ്ച് ആഡംബര ബ്രാൻഡ്

Synopsis

ഫാഷന്‍ ലോകം എപ്പോഴും വ്യത്യസ്തകളെയാണ് തേടുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം. അതിന് പക്ഷേ നിയമതമായ ഒരു നിമയവും ബാധകമല്ല. ഏറ്റവും ഒടുവിലായി ഫാഷന്‍ ലോകം കീഴടക്കിയിരിക്കുന്നത് ഒറ്റക്കാലന്‍ ജീന്‍സാണ്. 


മൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans). വില ഇത്തിരി കൂടും 38,330 രൂപ (അതായത് 440 ഡോളർ) മാത്രം.  ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപർണിയാണ്  ഫാഷന്‍ പ്രേമികൾക്കായി ഈ  വണ്‍ ലെഗ്ഡ് ജീന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, പ്രായോഗികമതികൾക്ക് സംഗതി അത്രയ്ക്ക് രുചിച്ച മട്ടില്ല. അവര്‍ ഈ വസ്ത്രത്തിന്‍റെ പ്രായോഗികതയെയും ഈട് നില്‍ക്കുന്നതിനെ കുറിച്ചും സംശയങ്ങൾ പ്രകടിപ്പിച്ച് കഴിഞ്ഞു. 

ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ 7 ദശലക്ഷത്തിലധികവും ഫോളോവേഴ്സുള്ള ക്രിസ്റ്റി സാറ, ഈ ഒറ്റക്കാലന്‍ ജീന്‍സിനെ സമൂഹ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. 'ഇന്‍റർനെറ്റിലെ ഏറ്റവും വിവാദപരമായ ജീൻസ്' എന്ന വിശേഷണത്തോടെയാണ് ജീന്‍സിനെ പരിചയപ്പെടുത്തിയത്.  ക്രിസ്റ്റി ജീന്‍സിനെ പരിചയപ്പെടുത്തുന്നതിനിടെ ഫ്രെയിമിലേക്ക് കയറിവന്ന ഭര്‍ത്താവ് തന്നെ ജീന്‍സിനെതിരെ രംഗത്തെത്തി. ആരും അത് ധരിക്കില്ലെന്ന് അദ്ദേഹത്തിന് അത്രയ്ക്ക് ഉറപ്പുണ്ട്. നിരവധി പേര്‍ ക്രിസ്റ്റിയുടെ ഭര്‍ത്താവിന്‍റെ അഭിപ്രായത്തോട് യോജിച്ചു. വിചിത്രമെന്നും പരിഹാസ്യമെന്നുമുള്ള കുറിപ്പുകളും പിന്നാലെ എത്തി. 

Read More: പിണങ്ങിപ്പോയ ഭാര്യയെ തിരികെയെത്തിക്കാൻ വേലക്കാരിയുമായി പ്രണയം നടിച്ചു; ഒടുവിൽ ജോലിക്കാരിയുടെ കുത്തേറ്റ് മരണം

Read More:  36 പുരുഷന്മാര്‍ കാമുകിമാർക്കായി 1.2 കോടിയുടെ വസ്തുവാങ്ങി; ട്വിസ്റ്റ്, എല്ലാവരും പ്രണയിച്ചത് ഒരു കാമുകിയെ

റുപോൾസ് ഡ്രാഗ് റേസ്, ക്വീർ ഐ ഫോർ ദി സ്ട്രെയിറ്റ് ഗൈ എന്നിവയിലൂടെ പ്രശസ്തനായ എമ്മി അവാർഡ് നേടിയ സ്റ്റൈലിസ്റ്റായ കാർസൺ ക്രെസ്ലിയ്ക്കും മറ്റൊന്നല്ല അഭിപ്രായം. ആ ജീന്‍സില്‍ ഉറച്ച് നില്‍ക്കാന്‍ ഒരു കാല് പോലും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കാർസണ്‍ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. അതേസമയം ഫ്രഞ്ച് ആഡംബര ബ്രാൻഡായ കോപ്പർണി "വൺ-ലെഗ് ഡെനിം ട്രൗസർ" എന്ന പേരിൽ ഡെനിം പീസ് ലഭ്യമായ എല്ലാ അളവിലും മാര്‍ക്കറ്റിലെത്തിക്കുകയും വിറ്റ് തീർക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഉയരുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പാതിയായ വസ്ത്രങ്ങൾക്ക് ഫാഷന്‍ വിപണയില്‍ വന്‍ ഡിമാന്‍റാണ്. 

Watch Video: സുരക്ഷിതമായി താഴെയെത്തും; അഞ്ചാം നിലയില്‍ നിന്നും വസ്ത്രങ്ങൾ നിറച്ച വാഷിംഗ് മെഷ്യൻ തള്ളിയിട്ടു; വീഡിയോ വൈറൽ
 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്