
ദശലക്ഷക്കണത്തിന് ഡോളറിന് വിറ്റുപോയ 'ഡേപ്പ് കൊണ്ട് ഒട്ടിച്ച് വാഴപ്പഴം' എന്ന കലാസൃഷ്ടിക്ക് ശേഷം പോപ്പ് കൾച്ചറിൽ മറ്റൊരു അതിശയ വില്പന കൂടി നടന്നിരിക്കുന്നു. അതിന് മുമ്പ് അല്പം ചരിത്രം. '90 -കളിലാണ് വീഡിയോ ഗെയിം പരമ്പരയായ പോക്കിമോന്‍ ലോകമെങ്ങും പ്രചാരത്തിലാകുന്നത്. 1996 -ൽ തുടങ്ങി 2022 വരെ ജപ്പാനില്‍ നിന്നും ഇറങ്ങിയ വീഡിയോ ഗെയിം പരമ്പരയാണ് പോക്കിമോന്‍. ഗെയിം കളിക്കുമ്പോഴും സിനിമ കാണുമ്പോഴും ബോറടി മാറ്റാൻ കഴിക്കുന്ന ചീറ്റോസിനെ കുറിച്ച് അറിയാമോ? 1948 -ല്‍ പെപ്‌സികോയുടെ അനുബന്ധ സ്ഥാപനമായ ഫ്രിറ്റോ-ലേയാണ് യുഎസില്‍ ചീ-ടോസ് പുറത്തിറക്കുന്നത്. പോക്കിമോനും ചീറ്റോസും 2020 -കളിലെത്തുമ്പോൾ, അനേകം തലമുറകളിലൂടെ കടന്ന് പോയി ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഭാഗ്യത്തിന്‍റെ കളിയായി മാറിയിരിക്കുന്നു. സംഗതി എന്താണെന്നല്ലേ...?
2018 - 2022 കാലഘട്ടത്തില്‍ അപൂർവവും വിചിത്രവുമായ വസ്തുക്കൾ ക്യൂറേറ്റ് ചെയ്തതിലൂടെ പ്രശസ്തമായ ജോർജിയയിലെ ഹോളി സ്പ്രിംഗ്‌സിലുള്ള ഫസ്റ്റ് & ഗോൾ കളക്‌ടബിൾസ്, ഒരു കടയില്‍ വില്പനയ്ക്ക് വച്ചിരുന്ന ചീറ്റോസിന് പോക്കിമോന്‍ വീഡിയോ ഗെയിമിലെ കഥാപാത്രമായ ഡ്രാഗണിനോട് രൂപ സാമ്യം കണ്ടെത്തി. ഗ്യാലറി ആ ലഘുഭക്ഷണത്തിന് ഒരു പേരിട്ടു, 'ചീറ്റോസാർഡ്'. പിന്നാലെ ഓണ്‍ലൈനുകളില്‍ ചീറ്റോസാർഡ് ഒരു ശ്രദ്ധാ വിഷയമായി. ഓണ്‍ലൈന്‍ മാർക്കറ്റ് പ്ലേസായ ഗോൾഡിന്‍, കഴിഞ്ഞ ഫെബ്രുവരി 10 ന് 250 ഡോളർ ( ഏതാണ്ട് 21,600 ഇന്ത്യന്‍ രൂപ) അടിസ്ഥാന വിലയിട്ട് ചീറ്റോസാർഡിനെ വില്പനയ്ക്ക് വച്ചു.
Read More: പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്
ചീറ്റോസിന്‍റെയും പോക്കിമോന്‍റെയും ആരാധകരുടെ തലമുറകൾ ഓണ്‍ലൈനുകളിൽ ഒത്തു കൂടി. ദിവസങ്ങൾ കഴിയവെ അടിസ്ഥാന ബിഡ്ഡ് കുതിച്ചുയർന്നു. മാർച്ച് രണ്ടാം തിയതി 72,000 ഡോളർ (ഏതാണ്ട് 63 ലക്ഷം ഇന്ത്യന്‍ രൂപ) മൂല്യത്തിലേക്ക് ആ മൂന്നിഞ്ച് മാത്രമുള്ള ഒരു ചീറ്റോ കഷ്ണം ഉയർന്നു. ലേലം പിടിച്ച വ്യക്തിയുടെ പ്രീമിയം കൂടി ചേർത്തപ്പോൾ അവസാന വിലയായ 87,840 ഡോളറിന് (ഏതാണ്ട് 77 ലക്ഷം ഇന്ത്യന്‍ രൂപ) ചീറ്റോസാർഡ് വിറ്റുപോയി. വില്പനയുടെ സന്തോഷം ഗോൾഡിൻ തങ്ങളുടെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവച്ചു. പിന്നാലെ അതിസമ്പന്നരുടെ ലേല വിനോദങ്ങളെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കളുടെ തമാശ നിറഞ്ഞ കുറിപ്പുകളുടെ കുത്തൊഴുക്കായിരുന്നു. 'എന്നെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇത് എനിക്ക് അവസാന ഭക്ഷണമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുമായിരുന്നു' ഒരു കാഴ്ചക്കാരന്‍ കൂരമായ തമാശ കുറിച്ചു. മറ്റ് ചിലർ വാഴപ്പഴ വില്പനയെ കുറിച്ച് എഴുതി. മറ്റ് ചിലര്‍ തിന്ന് തീര്‍ത്ത ചീറ്റോസിന്‍റെയും പോപ്പ് കോണിന്‍റെയും കർമുറിന്‍റെയും കണക്കുകളെ കുറിച്ച് ഓർത്ത് നെടുവീർപ്പിട്ടു.
Read More: അഞ്ച് പൈസ ചെലവില്ലാതെ മകൾക്ക് റോളർ കോസ്റ്റർ അനുഭവം നല്‍കി അമ്മ; വീഡിയോ വൈറൽ