നേമം ഗുജറാത്ത് പോലെയോ, എന്തുകൊണ്ട്? വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കുമ്മനം

By Web TeamFirst Published Mar 5, 2021, 12:51 PM IST
Highlights

കേരളത്തിലെ ഗുജറാത്താണ് നേമം എന്ന കുമ്മനത്തിന്‍റെ പരാമര്‍ശം നേരത്തെ വലിയ വിവാദമായിരുന്നു.

തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന നിയോജന മണ്ഡലങ്ങളിലൊന്നാണ് നേമം. 2016ല്‍ ഒ രാജഗോപാലിലൂടെ ബിജെപി സംസ്ഥാനത്ത് താമര വിരിയിച്ച മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. കുമ്മനം രാജശേഖരനാണ് നേമത്ത് സ്ഥാനാര്‍ഥിയായി പറഞ്ഞുകേള്‍ക്കുന്ന പേര്. 

നേമത്ത് ആര് മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും എന്നാണ് കുമ്മനത്തിന്‍റെ വാക്കുകള്‍. എന്നാല്‍ വിമര്‍ശനങ്ങളേയും പാര്‍ട്ടിയുടെ പ്രതീക്ഷകളേയും കുറിച്ച് കുമ്മനത്തിന് പറയാനേറെ. ഒപ്പം കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയത എന്ന ആരോപണത്തെ കുറിച്ചും കേരളത്തിലെ ഗുജറാത്താണ് നേമം എന്ന വിവാദ പരാമര്‍ശത്തെക്കുറിച്ചും മനസുതുറക്കലും. കുമ്മനത്തിന്‍റെ ഗുജറാത്ത് പരാമര്‍ശം നേരത്തെ വലിയ വിവാദമായിരുന്നു. ചാറ്റ് വാക്കില്‍ അനില്‍ അടൂര്‍ നടത്തിയ അഭിമുഖം കാണാം.

കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം

Watch More Videos

കോണ്‍ഗ്രസ് വനിതകളെ ഒഴിവാക്കിയിട്ടുണ്ട്, ഇത്തവണ കൂടുതല്‍ പേരെ ജയിപ്പിക്കും: ഷാനിമോള്‍

വിപ്ലവം, സംഗീതം, സമരം; സ്‌പീക്കറുടെ കുടുംബത്തിന്റെ ഹൃദയപക്ഷം തേടി

രാഷ്‌ട്രീയവും സിവിൽ സർവീസും വീട്ടുകാര്യങ്ങൾ കൂടി; കാണാം വീണ്ടും ചില വോട്ടുകാര്യങ്ങള്‍

click me!