'വിഎസ് സജീവമല്ലാത്തത് പ്രതിസന്ധിയല്ല, സ്റ്റാർ പ്രചാരകൻ മുഖ്യമന്ത്രി', എ വിജയരാഘവൻ

By Web TeamFirst Published Feb 19, 2021, 8:32 PM IST
Highlights

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോടിയേരിയും പ്രചാരണരംഗത്ത് സജീവമാകുമെന്ന് എ വിജയരാഘവൻ പറയുന്നു. എൽഡിഎഫിന്റെ വികസനമുന്നേറ്റജാഥയുടെ മലബാർ മേഖലാ പരിപാടികളുടെ സമാപനം ഇന്ന് കോഴിക്കോട്ട് നടന്നു. 

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ അനുഭവപ്പെടുന്ന ഏറ്റവും വലിയ അസാന്നിധ്യമാണ് മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റേത്.  കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് പ്രചാരണപരിപാടികളെ ഇളക്കിമറിക്കാൻ വിഎസ്സിന്റെ ഒറ്റപ്പരിപാടി മതിയായിരുന്നു. എന്നാൽ ഇത്തവണ വിഎസ് ഇല്ലാത്തത് ഒരു തരത്തിലും എൽഡിഎഫിന്റെ പ്രചാരണത്തെ ബാധിക്കില്ലെന്ന് പറയുന്നു സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രി പിണറായി വിജയനാകും ഇത്തവണ മുഖ്യപ്രചാരകൻ. ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രചാരണരംഗത്ത് സജീവമാകുമെന്ന് എ വിജയരാഘവൻ പറയുന്നു.

ഇടത് മുന്നണിയുടെ സീറ്റ് വിഭജനത്തിൽ പ്രതിസന്ധിയില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ തന്നെ സീറ്റ് വിഭജനവും ഏതാണ്ട് പൂർത്തിയാകും. കേരളത്തിൽ ആദ്യമായി ഇടത് സർക്കാരിന് ഒരു ഭരണത്തുടർച്ചയുണ്ടാകുമെന്നും എ വിജയരാഘവൻ പറയുന്നു. 

എൽഡിഎഫിന്റെ വികസനമുന്നേറ്റജാഥയുടെ മലബാർ മേഖലാ പരിപാടികളുടെ സമാപനം ഇന്ന് കോഴിക്കോട്ട് നടന്നു. പരിപാടിക്ക് മുന്നോടിയായി എ വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോൾ:
 

click me!