അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള കാശുമായി നടൻ സലീംകുമാർ കായംകുളത്തെത്തി

Web Desk   | Asianet News
Published : Mar 19, 2021, 09:17 AM ISTUpdated : Mar 19, 2021, 09:33 AM IST
അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള കാശുമായി നടൻ സലീംകുമാർ കായംകുളത്തെത്തി

Synopsis

കോൺഗ്രസ് പ്രവർത്തരുടെ ആവേശത്തിന് നടുവിലേക്കാണ് നടൻ സലീം കുമാർ വന്നിറങ്ങിയത്. സ്ഥാനാർത്ഥി അരിതാ ബാബുവിനൊപ്പം പത്രിക സമർപ്പണത്തിനായി മുതുകളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്. 

കായംകുളം: യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവയ്ക്കാനുള്ള കാശുമായി നടൻ സലീംകുമാർ കായംകുളത്തെത്തി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദേശപത്രിക സമർപ്പണം കഴിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

കോൺഗ്രസ് പ്രവർത്തരുടെ ആവേശത്തിന് നടുവിലേക്കാണ് നടൻ സലീം കുമാർ വന്നിറങ്ങിയത്. സ്ഥാനാർത്ഥി അരിതാ ബാബുവിനൊപ്പം പത്രിക സമർപ്പണത്തിനായി മുതുകളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക്. വരണാധികാരിക്ക് മുന്നിൽ സ്ഥാനാർത്ഥിക്കൊപ്പം ഒരു കാരണവരെപ്പോലെ അദ്ദേഹവും ഇരുന്നു. പിന്നെ പഴ്സിൽ കരുതിയ പണം അരിതയ്ക്ക് നൽകി.

അരിതയ്ക്ക് വിജയാശംസകൾ നേർന്നതിനൊപ്പം, പ്രവർത്തർക്ക് നിർദേശങ്ങൾ കൂടി നൽകിയ ശേഷമാണ് സലീംകുമാർ കായംകുളത്ത് നിന്ന് മടങ്ങിയത്. അരിതാ ബാബുവിന്‍റെ സ്ഥാനാർഥിത്വത്തെ തുടർന്ന് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച കെപിസിസി നേതാക്കൾ വരെ പത്രികസമർപ്പണത്തിനെത്തി. സിറ്റിംഗ് എംഎൽഎ യു. പ്രതിഭയും നാമനിർദേശപത്രിക സമർപ്പിച്ചു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021