ബേബി ജോണിന്റെ സാത്താന്റെ സന്തതി പ്രയോഗം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അനിൽ അക്കര

Published : Mar 15, 2021, 12:06 PM ISTUpdated : Mar 15, 2021, 12:38 PM IST
ബേബി ജോണിന്റെ സാത്താന്റെ സന്തതി പ്രയോഗം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അനിൽ അക്കര

Synopsis

പ്രസ്താവന വർഗീയമായ പ്രചാരണത്തിനുള്ള ശ്രമമാണ്. നോമ്പ് കാലത്ത് സാത്താന്റെ സന്തതി എന്ന് വിളിച്ചത് വേദനിപ്പിച്ചുവെന്നും അനിൽ അക്കര പ്രതികരിച്ചു. 

തൃശ്ശൂര്‍: സാത്താന്റെ സന്തതി എന്ന സിപിഎം നേതാവ് ബേബി ജോണിന്റെ പ്രയോഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അനിൽ അക്കര എംഎൽഎ. പ്രസ്താവന വർഗീയമായ പ്രചാരണത്തിനുള്ള ശ്രമമാണ്. പ്രസ്താവന ആവര്‍ത്തിച്ചതോടെ ആസൂത്രിതമാണെന്നും, നാക്ക് പിഴയല്ലെന്നും വ്യക്തമായി. നോമ്പ് കാലത്ത് സാത്താന്റെ സന്തതി എന്ന് വിളിച്ചത് വേദനിപ്പിച്ചുവെന്നും അനിൽ അക്കര പ്രതികരിച്ചു. 

ലൈഫ് വിവാദത്തിനിടയിലും തൃശൂരിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിടയിലുമാണ് അനിൽ അക്കര സാത്താന്‍റെ സന്തതിയാണെന്ന് ബേബി ജോൺ പറഞ്ഞത്. ലൈഫ് പദ്ധതിയിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര സാത്താന്‍റെ സന്തതിയാണെന്നായിരുന്നു ബേബി ജോൺ ആദ്യത്തെ പരാമര്‍ശം. സാത്താന്‍റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്ന് അനിൽ അക്കര മറുപടിയും നല്‍കിയിരുന്നു. ബേബി ജോണിന്‍റെ പരാമ‍ശം മാനസിക വിഷമമുണ്ടാക്കിയെന്ന് അനിൽ അക്കരയുടെ അമ്മ പ്രതികരിച്ചിരുന്നു.

അതേസമയം, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നതിനായി അനിൽ അക്കര നാമനിർദേശ പത്രിക സമർപ്പിച്ചു. ബിഡിഒ ശശികുമാറിനാണ് അനിൽ അക്കര പത്രിക സമർപ്പിച്ചത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021