കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടാകും: പി സി വിഷ്ണുനാഥ്

Web Desk   | Asianet News
Published : Mar 09, 2021, 06:33 PM IST
കോൺഗ്രസിന് അപ്രതീക്ഷിത  സ്ഥാനാർത്ഥികളുണ്ടാകും: പി സി വിഷ്ണുനാഥ്

Synopsis

ഇത്തവണ ഉറപ്പായും 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും. താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്നും വിഷ്ണുനാഥ് പറഞ്ഞു.  

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത  സ്ഥാനാർത്ഥികളുണ്ടാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് പി.സി വിഷ്ണുനാഥ് പറഞ്ഞു. ഇത്തവണ ഉറപ്പായും 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും. താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

Read Also: കെസി ജോസഫിന് കാഞ്ഞിരപ്പള്ളി? കൊല്ലത്ത് ബിന്ദു കൃഷ്ണ? എംപിമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുമോ കോൺഗ്രസ്...

താൻ മൂന്ന് തവണ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാർട്ടി തീരുമാനിക്കട്ടെ. കൊല്ലത്ത് പാർട്ടി പ്രഖ്യാപിക്കുന്ന  സ്ഥാനാർത്ഥി ആരായാലും പ്രചാരണത്തിന് ഇറങ്ങും. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാർത്ഥിയാക്കിയാലും വിജയത്തിനായി പ്രവർത്തിക്കും. ദേശാടന പക്ഷിയാണെന്നുള്ള ആരോപണങ്ങളിൽ അടിസ്ഥാനമില്ല.  തനിക്കെതിരെയുണ്ടായ പോസ്റ്റർ പ്രതിഷേധങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കില്ല എന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. 

Read Also: ഷാഫി പറമ്പിൽ പാലക്കാട് തന്നെ, മാറ്റില്ലെന്ന് നേതാക്കൾ, ഗോപിനാഥിനെ പരിഗണിക്കുന്നുവെന്നതും തള്ളി...



 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021