അന്തിമ സ്ഥാനാർത്ഥി പട്ടിക, രണ്ട് ടേമിലെ ഇളവ്; തീരുമാനിക്കാൻ സിപിഎം സംസ്ഥാന സമിതി, ഇന്നും നാളെയും യോഗം

Web Desk   | Asianet News
Published : Mar 04, 2021, 12:44 AM IST
അന്തിമ സ്ഥാനാർത്ഥി പട്ടിക, രണ്ട് ടേമിലെ ഇളവ്; തീരുമാനിക്കാൻ സിപിഎം സംസ്ഥാന സമിതി, ഇന്നും നാളെയും യോഗം

Synopsis

സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകും

തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ പരിശോധന നടത്തി അന്തിമ അംഗീകാരം നൽകുകയാകും യോഗത്തിലെ പ്രധാന ചർച്ച. രണ്ട് ടേം പൂർത്തിയായിട്ടും തുടർന്നും മത്സരത്തിന് ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്ത മന്ത്രിമാരുടെയും എം എൽ എ മാരുടെയും കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമായിരിക്കും എടുക്കുക.

സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകും. എൽ ഡി എഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സി പി എം നേതൃത്വം തീരുമാനിക്കും.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021