ഇ. ശ്രീധരനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി; തൃശൂരോ എറണാകുളമോ പരിഗണനയില്‍

Web Desk   | Asianet News
Published : Feb 18, 2021, 07:57 PM IST
ഇ. ശ്രീധരനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി; തൃശൂരോ എറണാകുളമോ പരിഗണനയില്‍

Synopsis

സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍റെ വിജയ യാത്രാ വേദിയില്‍ വെച്ച് അംഗത്വം സ്വീകരിക്കുന്നതോടെ ഇ.ശ്രീധരന്‍ പാര്‍ട്ടിയില്‍ സജീവമാവും. നഗരമണ്ഡലങ്ങളിലൊന്നില്‍ ഇ. ശ്രീധരന് സീറ്റ് നല്‍കാനാണ് ബിജെപി ആലോചിക്കുന്നത്. വികസന രംഗത്ത് ഇ. ശ്രീധരനുള്ള പ്രതിച്ഛായ വോട്ടാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

കോഴിക്കോട്: ഇ ശ്രീധരനെ എറണാകുളത്തോ തൃശ്ശൂരോ മത്സരിപ്പിക്കാനാണ് ബിജെപിയിൽ ആലോചന നടക്കുന്നത്. പൊതു സ്വീകാര്യനായ ശ്രീധരനിലൂടെ നഗരമണ്ഡലങ്ങളിലൊന്ന് തന്നെ പാർട്ടി ലക്ഷ്യമിടുകയാണ്. 

സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍റെ വിജയ യാത്രാ വേദിയില്‍ വെച്ച് അംഗത്വം സ്വീകരിക്കുന്നതോടെ ഇ.ശ്രീധരന്‍ പാര്‍ട്ടിയില്‍ സജീവമാവും. നഗരമണ്ഡലങ്ങളിലൊന്നില്‍ ഇ. ശ്രീധരന് സീറ്റ് നല്‍കാനാണ് ബിജെപി ആലോചിക്കുന്നത്. വികസന രംഗത്ത് ഇ. ശ്രീധരനുള്ള പ്രതിച്ഛായ വോട്ടാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 

പൊതു സ്വീകാര്യരായ വ്യക്തികളെ തെരെഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും പ്രമുഖരായ വ്യക്തികള്‍ ബിജെപിയില്‍ എത്തുമെന്നാണ് കരുതുന്നത്. വിജയ യാത്രയുടെ പ്രധാന സ്വീകരണ കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും ഇവരെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കുക. ഈയിടെ ജേക്കബ് തോസമസ് ഐപിഎസും ബിജെപിയിലെത്തിയിരുന്നു.

Read Also: ഇടതും വലതും കേരളത്തിന് വേണ്ടി എന്ത് ചെയ്തു? ഗവർണർ ആകേണ്ടെന്നും ഇ ശ്രീധരൻ...

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021