കെ സുധാകരൻ പേപ്പട്ടിയെ പോലെ, യുഡിഎഫ് നേതാക്കൾ വായിൽ തോന്നിയത് വിളിച്ചുപറയുന്നു: കെകെ രാഗേഷ് എംപി

Published : Feb 18, 2021, 07:05 PM IST
കെ സുധാകരൻ പേപ്പട്ടിയെ പോലെ, യുഡിഎഫ് നേതാക്കൾ വായിൽ തോന്നിയത് വിളിച്ചുപറയുന്നു: കെകെ രാഗേഷ് എംപി

Synopsis

ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയാണ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ പേപ്പട്ടിയെ പോലെയാണെന്ന് കെകെ രാഗേഷ് എംപി. ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും കെ സുധാകരൻ എംപി പൊതുശല്യമായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ ജാത്യാധിക്ഷേപമാണ് കെ സുധാകരന്റെ പ്രധാന കലാപരിപാടി. 'മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയ്യെടുക്കണം. സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയാണ്,' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021