തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളുണ്ടോ; പരാതികൾ നിരീക്ഷകരെ അറിയിക്കാം

Published : Mar 22, 2021, 03:41 PM IST
തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളുണ്ടോ; പരാതികൾ നിരീക്ഷകരെ അറിയിക്കാം

Synopsis

വർക്കല, ആറ്റിങ്ങൽ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷക പർനീത് ഷെർഗിലിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619385 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ gen.ob.1.tvm@gmail.com  

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളിലേക്കുള്ള പൊതു നിരീക്ഷകൻ ഡോ. മനീഷ് നർനാവരെ ചുമതലയേറ്റു. ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നേരിട്ട്  അറിയിക്കാം. തൈക്കാട് ഗസ്റ്റ് ഹൗസിലെ 102-ാം നമ്പർ മുറിയിലാണു ക്യാംപ് ഓഫിസ്. ഫോൺ : 9188619387. ഇമെയിൽ - gen.ob.3.tvm@gmail.com. വാട്‌സ്ആപ്പിലും പരാതികളും നിർദേശങ്ങളും അറിയിക്കാം.

വർക്കല, ആറ്റിങ്ങൽ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷക പർനീത് ഷെർഗിലിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619385 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ gen.ob.1.tvm@gmail.com

തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകനായ എച്ച്. അരുൺ കുമാറിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619388 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ : gen.ob.4.tvm@gmail.com

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021