35 സീറ്റ് കിട്ടിയാൽ ഭരണമെന്ന് വീണ്ടും സുരേന്ദ്രൻ; നേമത്ത് കരുത്തൻ വരട്ടെയെന്നും ബിജെപി

Published : Mar 12, 2021, 11:08 AM ISTUpdated : Mar 12, 2021, 03:56 PM IST
35 സീറ്റ് കിട്ടിയാൽ ഭരണമെന്ന് വീണ്ടും സുരേന്ദ്രൻ; നേമത്ത് കരുത്തൻ വരട്ടെയെന്നും ബിജെപി

Synopsis

കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡ‍ലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെ വിജയം ഉറപ്പാക്കിയെന്ന് പറയുന്ന സുരേന്ദ്രൻ നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്ന് ആവർത്തിച്ചു. 

ദില്ലി: നേമത്ത് കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർത്ഥി വരുന്നത് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാർത്ഥികൾ വന്നോട്ടെയെന്ന് പറഞ്ഞ സുരേന്ദ്രൻ നേമത്ത് മത്സരം പക്ഷേ ബിജെപിയും സിപിഎമ്മും തമ്മിലാണെന്ന് അവകാശപ്പെട്ടു. 35 സീറ്റ് കിട്ടിയാൽ സർക്കാർ ഉണ്ടാക്കുമെന്ന വാദം ബിജെപി സംസ്ഥാന അധ്യക്ഷൻ ആവർത്തിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും, ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ബിജെപി നേതാവ് അറിയിച്ചു. 

നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ലെന്നാണ് സുരേന്ദ്രൻ്റെ അവകാശവാദം. ഒ രാജഗോപാൽ കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡ‍ലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെ വിജയം ഉറപ്പാക്കിയെന്ന് പറയുന്ന സുരേന്ദ്രൻ നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്ന് ആവർത്തിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021