അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി; ജനൽച്ചില്ലുകൾ തകർത്തു; ഒരാൾ കസ്റ്റഡിയിൽ

Published : Mar 31, 2021, 07:17 PM ISTUpdated : Mar 31, 2021, 07:22 PM IST
അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി; ജനൽച്ചില്ലുകൾ തകർത്തു; ഒരാൾ കസ്റ്റഡിയിൽ

Synopsis

സംഭവവുമായി ബന്ധപ്പെട്ട് ബാനർജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു

കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്ന കായംകുളത്തെ, യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി. മൂന്ന് ജനൽ ചില്ലുകൾ വീട്ടിലേക്ക് അതിക്രമിച്ച് കടന്നയാൾ തക‍ർത്തതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനർജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. ബാനർജി സലീമിന്റെ ഫെയ്സ്ബുക്കിൽ അരിത ബാബുവിന്റെ വീട്ടിൽ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. ഇയാൾ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021