കേരളത്തിൽ ഭരണത്തുട‍ർച്ച ഉറപ്പ്, ഇന്ത്യയ്ക്കാവശ്യം കേരള മോഡലെന്നും കനയ്യ കുമാ‍ർ

Published : Mar 31, 2021, 06:33 PM IST
കേരളത്തിൽ ഭരണത്തുട‍ർച്ച ഉറപ്പ്, ഇന്ത്യയ്ക്കാവശ്യം കേരള മോഡലെന്നും കനയ്യ കുമാ‍ർ

Synopsis

ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് ഇന്ത്യയ്ക്കാവശ്യന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജനത്തിന്റെ പങ്കാളിത്തത്തോടെയുള്ള വികസനമാണ് രാജ്യത്തിനാവശ്യമെന്നും ചൂണ്ടിക്കാട്ടി

ഇടുക്കി: സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അധ്യക്ഷനുമായ കനയ്യ കുമാ‍ർ. യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്ന് പറഞ്ഞ അദ്ദേഹം പോ മോനെ മോദി മുദ്രാവാക്യം ഉയർത്തിയാണ് ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്.

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാണ്. പ്രതിപക്ഷ ആരോപണങ്ങൾ വിലപ്പോവില്ല. മലയാളികൾ വിദ്യാഭ്യാസമുള്ളവരാണ്. ആരോപണങ്ങളുടെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയും. യുഡിഎഫിൻ്റെയും ബിജെപിയുടെയും ആരോപണങ്ങൾ ജനം തള്ളിക്കളയുമെന്നും കനയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗുജറാത്ത് മോഡലല്ല, കേരള മോഡലാണ് ഇന്ത്യയ്ക്കാവശ്യന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജനത്തിന്റെ പങ്കാളിത്തത്തോടെയുള്ള വികസനമാണ് രാജ്യത്തിനാവശ്യമെന്നും ചൂണ്ടിക്കാട്ടി. ​ഗുജറാത്ത് മാതൃക കോ‍ർപ്പറേറ്റ് കൊള്ളയുടേതാണ്. ഇതല്ല രാജ്യത്തിന് വേണ്ടതെന്നും കനയ്യ കുമാർ അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021