നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരവുമായി നേമം എം.എൽ.എ ഒ.രാജഗോപാൽ
തിരുവനന്തപുരം: നേമത്ത് ആര് ജയിക്കുമെന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരവുമായി നേമം എംഎൽഎ ഒ രാജഗോപാൽ. ഞാൻ നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമൊന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
Add Asianetnews as a Preferred Source

കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണം.
പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരൻ്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ടെങ്കിൽ വല്ല കാരണവും ഉണ്ടാവുമെന്നും അതേക്കുറിച്ച് എനിക്കറിയില്ലെന്നുമായിരുന്നു രാജഗോപാലിൻ്റെ മറുപടി.
