തിരുവനന്തപുരം: രാജിവച്ച് സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്ന ലതികാസുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മൻചാണ്ടി. ഏറ്റുമാനൂർ സീറ്റ് വേണമെന്ന് വാശി പിടിക്കുകയായിരുന്നു ലതികാ സുഭാഷ്. സീറ്റുകൾ നിശ്ചയിച്ച ശേഷമാണ് വൈപ്പിൻ മണ്ഡലം ലതിക ചോദിക്കുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങൾ നേരത്തേ ലതിക ചോദിച്ചിരുന്നില്ല. സ്വതന്ത്രയായി ലതിക മത്സരിക്കുന്നതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
ലതികാ സുഭാഷിന്‍റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഉമ്മൻചാണ്ടി ആവർത്തിച്ചു. ലതികാ സുഭാഷിന് സീറ്റിന് അർഹതയുണ്ടെന്ന് വീണ്ടും ഉമ്മൻചാണ്ടി പറയുന്നു.