സിപിഎം-ബിജെപി ബന്ധമെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പിണറായി

Published : Apr 04, 2021, 01:00 PM ISTUpdated : Apr 04, 2021, 01:06 PM IST
സിപിഎം-ബിജെപി ബന്ധമെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി പിണറായി

Synopsis

കേരളം കടക്കെണിയില്‍ ആണെന്ന വിമര്‍ശനത്തിനും പിണറായി കണ്ണൂരില്‍ മറുപടി പറഞ്ഞു. 

കണ്ണൂര്‍: കേരളത്തില്‍ സിപിഎം-ബിജെപി ബന്ധമെന്ന ആരോപണമുയര്‍ത്തിയ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുൽ ഗാന്ധി സംസാരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം കടക്കെണിയില്‍ ആണെന്ന വിമര്‍ശനത്തിനും പിണറായി കണ്ണൂരില്‍ മറുപടി പറഞ്ഞു. 

'ആർഎസ്‌എസിനെ നേരിടാൻ കോൺഗ്രസ് എന്ത് ചെയ്തു എന്ന് ചിന്തിക്കണം. ഇത് കേൾക്കുമ്പോൾ ഞങ്ങളെ എതിർക്കുന്നവർക്ക് പോലും ആശ്ചര്യം തോന്നും. കേന്ദ്ര ഏജൻസികൾ ഇവിടെ ഇടപെടുന്നില്ല എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. രാഹുലിൻറെ പാർട്ടിയും ബിജെപിയും ലീഗും തമ്മിൽ ഒരു കേരളാതല സഖ്യമുണ്ട്. അതിൻറെ ഭാഗമായുള്ള കാര്യങ്ങൾ നമുക്ക് മുന്നിൽ ഉണ്ടല്ലോ' എന്നാണ് പിണറായിയുടെ വാക്കുകള്‍. 

കടക്കെണിയിൽ എന്ന വിമര്‍ശനത്തിനും മറുപടി

'കേരളം കടക്കെണിയിൽ എന്നത് ബോധപൂർവ്വം നടത്തുന്ന പ്രചാരണം മാത്രമാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയും കേരളവും തമ്മിൽ താരതമ്യം ചെയ്താൽ തന്നെ ഇതിലെ പൊള്ളത്തരം വെളിച്ചത്ത് വരും. നേരം പുലരുമ്പോൾ ഓരോ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നു. മറുപടി പറയുമ്പോൾ പുതിയവ വരുന്നു' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021