'രാഹുലിന്റേത് കാപട്യം'; ബിജെപി-സിപിഎം ബന്ധമെന്ന ആരോപണം ആരും വിശ്വസിക്കില്ലെന്ന് കുമ്മനം

Published : Apr 04, 2021, 12:41 PM ISTUpdated : Apr 04, 2021, 12:53 PM IST
'രാഹുലിന്റേത് കാപട്യം'; ബിജെപി-സിപിഎം ബന്ധമെന്ന ആരോപണം ആരും വിശ്വസിക്കില്ലെന്ന് കുമ്മനം

Synopsis

ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്‍റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്‍റേത് കാപട്യമാണ്. കേരളത്തിന്‌ പുറത്ത് രാഹുൽ വോട്ട് പിടിക്കുന്നത് സിപിഎമ്മിനാണെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നേമത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ. ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്‍റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്‍റേത് കാപട്യമാണ്. കേരളത്തിന്‌ പുറത്ത് രാഹുൽ വോട്ട് പിടിക്കുന്നത് സിപിഎമ്മിനാണെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേമത്ത് രാഹുൽ വന്നാലും പ്രശ്നം ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുൽ ഗാന്ധിക്ക് കേരള രാഷ്ട്രീയം അറിയില്ലെന്ന് നേമത്തെ ഇടത് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടിയും വിമര്‍ശിച്ചു. സിപിഎം-ബിജെപി ബന്ധം എന്ന രാഹുലിന്‍റെ ആരോപണം ഏശില്ല. രാഹുലിന്‍റെ നേമം സന്ദര്‍ശനം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും ശിവൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021