മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തയാൾ വോട്ട് ചെയ്യാനെത്തി; ഒടുവില്‍ ചലഞ്ച് വോട്ട്

Published : Apr 06, 2021, 04:36 PM ISTUpdated : Apr 06, 2021, 04:44 PM IST
മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തയാൾ വോട്ട് ചെയ്യാനെത്തി; ഒടുവില്‍ ചലഞ്ച് വോട്ട്

Synopsis

വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരിക്കാണ് ഉദ്യോഗസ്ഥർ മരിച്ചെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. തുടർന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട്ട് ചെയ്ത ശേഷം ആള്‍ മടങ്ങി.

തൃശ്ശൂർ:  തൃശ്ശൂരില്‍ മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്ത ആൾ ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തി. ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതിരുന്ന വൃദ്ധൻ പിന്നീട് ചലഞ്ച് വോട്ട് ചെയ്ത് മടങ്ങി. ചേലക്കര ഗവ. എസ് എം ടി സ്കൂളിലെ വോട്ടിംഗ് കേന്ദ്രത്തിലാണ് സംഭവം ഉണ്ടായത്. 

വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരിക്കാണ് ഉദ്യോഗസ്ഥർ മരിച്ചെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. തുടർന്ന് പൊതുപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചലഞ്ച് വോട്ട് ചെയ്ത ശേഷം ആള്‍ മടങ്ങി. ഇയാളുടെ പേര് മരിച്ചവരുടെ ലിസ്റ്റിലാണ് ഉള്ളതെന്ന് ഉദ്യോഗസ്ഥകര്‍ പറയുന്നു. ഇയാള്‍ മറ്റൊരിടക്കും വോട്ട് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ചലഞ്ച് വോട്ട് ചെയ്യാന്‍ അനുവദിച്ചത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021