മാണി സി കാപ്പൻ വരുന്നത് യുഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണെന്ന് ചെന്നിത്തല

Published : Feb 14, 2021, 08:39 AM IST
മാണി സി കാപ്പൻ വരുന്നത് യുഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണെന്ന് ചെന്നിത്തല

Synopsis

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് പറയുന്നു.പ്രധാനമന്ത്രി വന്നാലും ബിജെപി രക്ഷപ്പെടില്ലെന്നാണ് ചെന്നിത്തല പറയുന്നത്. 

തൊടുപുഴ: കാപ്പൻ വരുന്നത് യുഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പൻ പാലായിൽ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവയ്ക്കാത്തതിൽ എൽഡിഎഫിന് ധാർമ്മികത പറയാൻ അവകാശമില്ലെന്നും യുഡിഎഫ് വിട്ടപ്പോൾ റോഷിയും ജയരാജും രാജിവച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ അണികൾക്കൊപ്പം യുഡിഎഫിൽ ചേരും.

യുഡിഎഫ് വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ആവർത്തിച്ച രമേശ് ചെന്നിത്തല എൻഎസ്എസിന് തെറ്റിദ്ധാരണ മാറിയെന്നും യുഡിഎഫ് ശബരിമല വിഷയത്തിലടക്കം എടുത്ത നിലപാട് എൻഎസ്എസിന് ബോധ്യമായെന്നും അവകാശപ്പെട്ടു. 

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് പറയുന്നു.പ്രധാനമന്ത്രി വന്നാലും ബിജെപി രക്ഷപ്പെടില്ലെന്നാണ് ചെന്നിത്തല പറയുന്നത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021