ആഴക്കടൽ മത്സ്യബന്ധന വിവാദം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

Published : Mar 25, 2021, 11:59 AM ISTUpdated : Mar 25, 2021, 12:51 PM IST
ആഴക്കടൽ മത്സ്യബന്ധന വിവാദം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

Synopsis

ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമ്മാണവും തമ്മിൽ ബന്ധമില്ല. ബാക്കിയെല്ലാം കെട്ടുകഥയാണെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. 

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ആഴക്കടൽ മത്സ്യബന്ധന കരാറിൽ ജാഗ്രത പുലർത്തിയില്ല എന്നത് മാത്രമാണ് വീഴ്ചയുണ്ടായത്. ഏതെങ്കിലും ഒരാൾ ഒരു ഫയൽ കണ്ടു എന്നതൊന്നും കാര്യമില്ല. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമ്മാണവും തമ്മിൽ ബന്ധമില്ല. ബാക്കിയെല്ലാം കെട്ടുകഥയാണെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎൻസി  ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കാൻ ഇടയുണ്ടെന്ന ഫയൽ ഉൾപ്പടെയുള്ള രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ കൊല്ലത്ത് മാധ്യമങ്ങളോടായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.

Also Read: ആഴക്കടൽ മത്സ്യബന്ധനം; ഇഎംസിസിയുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ, സർക്കാർ വാദം കളവ്

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021