
ആലപ്പുഴ: ശ്രീ എം മതനിരപേക്ഷ മുഖമാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ. ശ്രീ എമ്മുമായി സി പി എമ്മിന് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ സിപിഎം - ആർഎസ്എസ് ചർച്ച നടന്നിട്ടില്ല. സിപിഎം യോഗയുമായി ബന്ധപ്പെട്ടാണ് എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. എം മതനിരപേക്ഷ വാദിയായത് കൊണ്ട് ജമാഅത്തെ ഇസ്ളാമി വ്യാജ പ്രചാരണം നടത്തുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി.
ശ്രീ എമ്മിന് ഭൂമി നൽകിയതിനെക്കുറിച്ചുള്ള വിവാദത്തിന് അടിസ്ഥാനമില്ല. കശ്മീരിൽ പിഡിപിയുമായി ചേർന്ന ബിജെപി ഇവിടെ മുസ്ലിം ലീഗുമായി കൂട്ടുകൂടിയാൽ അത്ഭുതപ്പെടാനില്ല. അഴീക്കോട് മാത്രമല്ല കേരളത്തിലെ ഒരു സീറ്റിലും ഇനി കെഎം ഷാജി ജയിക്കില്ല. സിപിഎമ്മിൽ ആരൊക്കെ മത്സരിക്കണമെന്ന ചർച്ചകളെക്കുറിച്ച് ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.