'ഇടത് നേതാക്കൾ അതിരുകടക്കുന്നു'; നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

By Web TeamFirst Published Mar 22, 2021, 3:46 PM IST
Highlights

എന്‍എസ്എസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും പ്രസ്താവനയില്‍ പറയുന്നു.
 

തിരുവനന്തപുരം: ഇടത് നേതാക്കൾ അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്. ശബരിമല വിഷയത്തിൽ എന്‍എസ്എസിനെതിരായ ഇടത് നേതാക്കളുടെ വിമർശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു. എന്‍എസ്എസ് എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും ഇത് മറക്കുന്നവര്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി.

എന്‍എസ്എസിന്‍റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്‍റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങി തിരിച്ചത്. എന്‍എസ്എസിനോ നേതൃത്വത്തിലുള്ളവര്‍ക്കോ പാര്‍ലമെന്‍ററി മോഹങ്ങളൊന്നും തന്നെയില്ല. സ്ഥാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കള്‍ പേയിട്ടില്ലെന്നും എന്‍എസ്എസിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

വിശ്വാസ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണ് എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. അതില്‍ രാഷ്ട്രീയമില്ലെന്നും എന്‍എസ്എസിനെതിരായ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നുവെന്നും എന്‍എസ്എസ് പറഞ്ഞു.

click me!