നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്, ഉയര്‍ന്ന പോളിംഗ് കുന്ദമംഗലത്ത്

Published : Apr 10, 2021, 01:47 PM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്, ഉയര്‍ന്ന പോളിംഗ് കുന്ദമംഗലത്ത്

Synopsis

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്ദമംഗലത്താണ് 81.52 ശതമാനം. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 61.85 ശതമാനം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം പുറത്തിറക്കിയത്. പോസ്റ്റല്‍ ബാലറ്റ് വിവരങ്ങള്‍ ഇതില്‍  ഉള്‍പ്പെടുത്തിയിട്ടില്ല. 

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്ദമംഗലത്താണ് 81.52 ശതമാനം. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 61.85 ശതമാനം. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വീണ്ടും കത്ത് നല്‍കി. പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍, ഇവയുടെ വിശദ വിരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021