ചെന്നിത്തല പ്രവർത്തിക്കുന്നത് ആരോ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്: പി സി ചാക്കോ

Web Desk   | Asianet News
Published : Apr 01, 2021, 04:08 PM IST
ചെന്നിത്തല പ്രവർത്തിക്കുന്നത് ആരോ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്: പി സി ചാക്കോ

Synopsis

കേരളം ഉറങ്ങുമ്പോൾ  ഉണർന്നിരിക്കുക അല്ല മറിച് കൂർക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു.

കൊച്ചി: പാലായിലെ എൻസിപി പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണെന്ന് പി സി ചാക്കോ. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഇവിടെ ഭരണവിരുദ്ധ വികാരമില്ല. മാണി സി കാപ്പനെ ഉപദേശിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. വോട്ടർപട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ  ആരോപണം തെറ്റാണെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

ആരോ തയാറാക്കിയ തിരക്കഥ പ്രകാരമാണ് പ്രതിപക്ഷ നേതാവ് വരുന്നതും സംസാരിക്കുന്നതും.  കേരളം ഉറങ്ങുമ്പോൾ  ഉണർന്നിരിക്കുക അല്ല മറിച് കൂർക്കം വലിച്ചുറങ്ങുകയാണ് ചെന്നിത്തല ചെയ്യുന്നത്. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പി സി ചാക്കോ പറഞ്ഞു. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021