'സുരേന്ദ്രന്റെ കണ്ണ് കോൺഗ്രസിൽ', 40 സീറ്റ് കിട്ടിയാൽ ഭരണമെന്ന പ്രതികരണം തെളിവെന്നും പി ജയരാജൻ

Published : Feb 26, 2021, 01:52 PM IST
'സുരേന്ദ്രന്റെ കണ്ണ് കോൺഗ്രസിൽ', 40 സീറ്റ് കിട്ടിയാൽ ഭരണമെന്ന പ്രതികരണം തെളിവെന്നും പി ജയരാജൻ

Synopsis

കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയത്തിൽ അതിർവരമ്പില്ല. കോൺഗ്രസിൽ കണ്ണുവച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.  

കണ്ണൂർ: ബിജെപിക്ക് കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ടെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് പി ജയരാജൻ. നാൽപത് സീറ്റ് കിട്ടിയാൽ ബിജെപി ഭരണം ഉറപ്പെന്ന് സുരേന്ദ്രൻ പറയുന്നത് കോൺഗ്രസിൽ കണ്ണുവച്ചാണെന്ന് ജയരാജൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ രാഷ്ട്രീയത്തിൽ അതിർവരമ്പില്ല. കോൺഗ്രസിൽ കണ്ണുവെച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.

'40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കും', പ്രസ്താവന ആവർത്തിച്ച് സുരേന്ദ്രൻ

ലീഗിനെയും ഉൾക്കൊള്ളുമെന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയിലും അതിശയം ഇല്ല. നേരത്തെ ഉണ്ടായിരുന്ന കൊലീബി സഖ്യം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച ജയരാജൻ കേരളത്തിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാണെന്ന പ്രതീക്ഷയും പങ്കുവെച്ചു.

ലീഗ് ബന്ധം: ശോഭ സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി കെ സുരേന്ദ്രൻ

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021