Asianet News MalayalamAsianet News Malayalam

ലീഗ് ബന്ധം: ശോഭ സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി കെ സുരേന്ദ്രൻ

'കോൺഗ്രസിന് അർഹതപ്പെട്ട പരിഗണന മുസ്ലീം ലീഗ് നൽകുന്നില്ല. യുഡിഎഫിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല'.

k surendran response on shobha surendran muslim league controversy
Author
Kozhikode, First Published Feb 26, 2021, 1:17 PM IST

കോഴിക്കോട്: ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ തള്ളി കെ സുരേന്ദ്രൻ. മുസ്ലീം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാമെന്നും സുരേന്ദ്രൻ പറഞ്ഞു. 

നേരെത്തെ  മുസ്‌ലിം ലീഗിനെ എന്‍ഡിഎ സംഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രൻ സ്വാഗതം ചെയ്തിരുന്നു. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇതാണ് സംസ്ഥാന അധ്യക്ഷൻ തളളിയത്. 

'മുസ്ലീം ലീഗിനോട് സിപിഎമ്മിന് മൃദു സമീപനമാണ്. കോൺഗ്രസിന് അർഹതപ്പെട്ട പരിഗണന മുസ്ലീം ലീഗ് നൽകുന്നില്ല. യുഡിഎഫിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല'. ഇതൊന്നും യുഡിഎഫിലെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാനാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios