കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകുമെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം ഭരിക്കാൻ ബിജെപിക്ക് കേവല ഭൂരിപക്ഷം വേണ്ടെന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് സുരേന്ദ്രൻ ആർത്തിച്ചു. ബിജെപിക്ക് കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ട. കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകുമെന്നും കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീഡിയോ കാണാം