പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും; മോദി രാവിലെ പാലക്കാടെത്തും, പ്രിയങ്ക തലസ്ഥാനത്ത്

Web Desk   | Asianet News
Published : Mar 30, 2021, 12:16 AM ISTUpdated : Mar 30, 2021, 12:43 AM IST
പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയും പ്രിയങ്കഗാന്ധിയും; മോദി രാവിലെ പാലക്കാടെത്തും, പ്രിയങ്ക തലസ്ഥാനത്ത്

Synopsis

പാലക്കാട് ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവശം വർധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്നെത്തും. എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന  നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം.

ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമിത് ഷാ അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തിയിരുന്നു.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് തെക്കൻകേരളത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യാടനം. വലിയതുറയിൽ റോഡ് ഷോയിലും പങ്കെടുക്കും. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നാളെയാണ് പര്യാടനം. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021