
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തു ഇരട്ട വോട്ട് ആരോപിച്ചു വാഹനം തടയുകയും തമിഴ്തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസ് എടുത്തത്.
സംഘർഷമുണ്ടായ സാഹചര്യത്തിൽ അന്വേഷണത്തിനായി സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികളെ വിട്ടയച്ചു. ഇവർ ഉടുമ്പൻചോലയിലെ വോട്ടർമാരാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തൽ.