ഈസ്റ്റര്‍ ഭക്ഷണം കുട്ടികള്‍ക്കൊപ്പം; തന്‍റെ പുതിയ കൂട്ടുകാരെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തി രാഹുല്‍

Web Desk   | Asianet News
Published : Apr 04, 2021, 05:29 PM ISTUpdated : Apr 04, 2021, 06:26 PM IST
ഈസ്റ്റര്‍ ഭക്ഷണം കുട്ടികള്‍ക്കൊപ്പം; തന്‍റെ പുതിയ കൂട്ടുകാരെ പ്രിയങ്കയ്ക്ക് പരിചയപ്പെടുത്തി രാഹുല്‍

Synopsis

ഈ സമയം തന്നെ പ്രിയങ്ക രാഹുലിന്‍റെ വീഡിയോ കോളിലെത്തി കുട്ടികളുമായി സംസാരിച്ചു. എന്തൊക്കെയാണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക ചോദിച്ചു. 

കല്‍പ്പറ്റ:  കുട്ടികള്‍ക്കൊപ്പം ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചഭക്ഷണം കഴിച്ച് രാഹുല്‍ ഗാന്ധി. ഒപ്പം വീഡിയോ കോളില്‍ അതിഥിയായി പ്രിയങ്ക ഗാന്ധിയും. കൽപ്പറ്റ ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു രാഹുലിന്റെ ഉച്ചഭക്ഷണം. 

ഈ സമയം തന്നെ പ്രിയങ്ക രാഹുലിന്‍റെ വീഡിയോ കോളിലെത്തി കുട്ടികളുമായി സംസാരിച്ചു. എന്തൊക്കെയാണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക ചോദിച്ചു. കുട്ടികൾ ഈസ്റ്റര്‍ ദിനത്തിലെ വിഭവങ്ങളുടെ പേരുകള്‍ പ്രിയങ്കയോട് പറഞ്ഞു. ഇതെന്റെ പുതിയ കൂട്ടുകാരാണെന്ന് പ്രിയങ്കയോട് രാഹുല്‍ ഗാന്ധി പറയുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിലാണ് രാഹുൽ ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്.

ഈസ്റ്റർ ദിനത്തിൽ രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലെ പ്രചാരണത്തിന് വരേണ്ടതായിരുന്നു. എന്നാല്‍  കോവിഡ് നിരീക്ഷണത്തിലായതിനാല്‍ പ്രിയങ്കയ്ക്ക് എത്താന്‍ സാധിച്ചില്ല. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021