
ആലപ്പുഴ: ഇരട്ട വോട്ട് ആരോപണം അമ്മയുടെ പേരിൽ വരാൻ കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരുടേയും പേര് ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറ്റിയതാണ്. അമ്മയുടെ പേരിൽ മാത്രം ഇരട്ട വോട്ട് നിലനിന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. അത് മാത്രം നിലനിര്‍ത്തിയത് സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വ്യക്തിപരമായ ആക്രമണങ്ങൾ കൊണ്ട് ഇരട്ടവോട്ടിനെതിരായ പോരാട്ടം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പറഞ്ഞു. അതിൽ വിറളി പൂണ്ടാണ് തനിക്കെതിരായ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അന്നം മുടക്കിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു സ്കൂൾകുട്ടികൾക്ക് നൽകാനുള്ള അരി വരെ പൂഴ്ത്തി വച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്നും എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ആടിനെ പട്ടിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.