'മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ സാഹചര്യം അറിയില്ല'; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

Published : Apr 05, 2021, 01:19 PM ISTUpdated : Apr 05, 2021, 01:28 PM IST
'മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ  സാഹചര്യം അറിയില്ല';  മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

Synopsis

ബിജെപി യുഡിഎഫ് ബന്ധമെന്നത് പഴകിയ ആരോപണം മാത്രമാണെന്നും ചെന്നിത്തല

ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ  പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ്  അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. യുഡിഎഫിന് ആരുമായും നീക്കുപോക്കും ഇല്ല. സംസ്ഥാനത്ത് സഖ്യം സിപിഎമ്മും ബിജെപിയുമായാണ്. സിപിഎമ്മിന്‍റെ അവസരവാദ സഖ്യം എല്ലായിടത്തും പ്രകടമാണ്. മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫിന്‍റെ പിന്തുണ വേണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന കോണഗ്രസിനെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ബിജെപി യുഡിഎഫ് ബന്ധമെന്നത്  പഴകിയ ആരോപണം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021