എൻസിപി യുഡിഎഫിലേക്ക് വരുന്നത് താല്പര്യം, കാപ്പൻ തനിച്ച് വന്നാലും സ്വീകരിക്കും: ചെന്നിത്തല

Web Desk   | Asianet News
Published : Feb 11, 2021, 03:10 PM ISTUpdated : Feb 11, 2021, 03:11 PM IST
എൻസിപി യുഡിഎഫിലേക്ക് വരുന്നത് താല്പര്യം, കാപ്പൻ തനിച്ച് വന്നാലും സ്വീകരിക്കും: ചെന്നിത്തല

Synopsis

എ കെ ശശീന്ദ്രൻ ഉൾപ്പടെ ഉള്ളവർ വന്നാൽ സ്വീകരിക്കും. എൻസിപി പൂർണ്ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്പര്യം. മാണി സി കാപ്പനും ഒപ്പം ഉള്ളവരും മാത്രമാണ് വരുന്നതെങ്കിലും അവരെ യുഡിഎഫിലേക്ക് സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

കൊച്ചി: മുന്നണിപ്രവേശം സംബന്ധിച്ച് എൻസിപിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ കെ ശശീന്ദ്രൻ ഉൾപ്പടെ ഉള്ളവർ വന്നാൽ സ്വീകരിക്കും. എൻസിപി പൂർണ്ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്പര്യം. മാണി സി കാപ്പനും ഒപ്പം ഉള്ളവരും മാത്രമാണ് വരുന്നതെങ്കിലും അവരെ യുഡിഎഫിലേക്ക് സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

എൽദോസ് കുന്നപ്പള്ളി എംഎൽഎ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അയോധ്യ രാമക്ഷേത്ര നിധിയിലേക്ക്  എൽദോസ് കുന്നപ്പള്ളി നൂറു രൂപ സംഭാവന നൽകിയെന്ന്  സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ആർഎസ്എസ് പ്രവർത്തകർ പെരുമ്പാവൂരിലെ ഓഫീസിൽ എത്തി സംഭാവന വാങ്ങിയതിന്‍റെ ചിത്രവും ഇതോടൊപ്പമുണ്ടായിരുന്നു. എന്നാൽ, ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന കൈപ്പറ്റിയത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Read Also: 'മുന്നണി മാറ്റത്തിൽ തീരുമാനം നാളെ', എന്ത് വന്നാലും  മത്സരിക്കുക പാലായിൽ തന്നെയെന്ന് മാണി സി കാപ്പൻ...

ഈ മാസം 14ന് യുഡിഎഫിൽ ചേരുമെന്നാണ് മാണി സി കാപ്പൻ വിഭാഗത്തിന്റെ പ്രചരണം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ കാപ്പനെ സ്വീകരിക്കുമെന്നാണ് പ്രചരിക്കുന്നത്. കോട്ടയത്തെ യുഡിഎഫ് നേതാക്കൾ കാപ്പനെ സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടക്കുന്നുണ്ട്.

മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാലും സന്തോഷമേ ഉള്ളൂവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്ന് മുല്ലപള്ളി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപിയുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇന്ന് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നേക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Read Also: കാപ്പനെ തള്ളി സിപിഎം,'പാലായിൽ ജയിച്ചത് മാണി സി കാപ്പന്റെ മികവുകൊണ്ടല്ലെന്ന് വിഎൻ വാസവൻ...

 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021