ഇടത് മുന്നണി സർവ ശക്തിയും ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും സർക്കാരിന്റെ പ്രവർത്തന മികവുമാണ് ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ വിജയത്തിലേക്ക് നയിച്ചത്

കോട്ടയം: പാലാ സീറ്റിൽ എൽഡിഎഫിൽ ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പൻ എംഎൽഎയെ തള്ളി സിപിഎം. പാലായിൽ ജയിച്ചത് മാണി സി കാപ്പന്റെ മികവുകൊണ്ടല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ പ്രതികരിച്ചു. ഇടത് മുന്നണി സർവ ശക്തിയും ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളും സർക്കാരിന്റെ പ്രവർത്തന മികവുമാണ് ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പനെ വിജയത്തിലേക്ക് നയിച്ചത്. കാപ്പന്റെ ഇപ്പോഴത്തെ പ്രവർന്നനങ്ങൾ ഇടത് ശൈലിക്ക് എതിരെന്നും വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ മാണി സി.കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. എൻസിപി നിർണായക തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെന്നിത്തല പ്രതികരിച്ചു. ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നും പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാണി സി കാപ്പൻ കോൺഗ്രസിലേക്ക് വന്നാലും സന്തോഷമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതും പരിഗണിക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.