
തിരുവനന്തപുരം: സര്‍വേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കോടികള്‍ ചെലവാക്കി സിപിഎം പിആര്‍ വര്‍ക്ക് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരില്‍ സി പി എം ധാരാളിത്തം കാണിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി കേരളത്തെ മാറ്റി. യുഡിഎഫ് കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കുമെന്നും സുധീരന്‍ പറഞ്ഞു.