തിരുവല്ലയിലെ ബിജെപിയില്‍ കലാപം; സ്ഥാനാര്‍ത്ഥി പിൻമാറിയേക്കും

Published : Mar 15, 2021, 10:38 AM ISTUpdated : Mar 15, 2021, 10:52 AM IST
തിരുവല്ലയിലെ ബിജെപിയില്‍ കലാപം; സ്ഥാനാര്‍ത്ഥി പിൻമാറിയേക്കും

Synopsis

പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട മത്സരത്തിൽ നിന്ന് പിൻമാറുന്നത്. ഇന്നലെ അശോകൻ കുളനടക്കെതിരെ തിരുവല്ലയിൽ പരസ്യ പ്രതിഷേധം നടന്നിരുന്നു.

പത്തനംതിട്ട: തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥി പിൻമാറിയേക്കും. പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനട മത്സരത്തിൽ നിന്ന് പിൻമാറുന്നത്. ഇക്കാര്യം സംസ്ഥാന നേത്യത്വത്തെ അറിയിക്കും. ഇന്നലെ അശോകൻ കുളനടക്കെതിരെ തിരുവല്ലയിൽ പരസ്യ പ്രതിഷേധം നടന്നിരുന്നു.

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഇന്നലെ തന്നെ പിന്മാറിയിരുന്നു. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാല്‍, സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും മണിക്കുട്ടന്‍ അറിയിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻ്റ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. 
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021