ആൻ്റണി രാജുവിന് അത്ഭുത വിജയം; തിരുവനന്തപുരം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു

Published : May 02, 2021, 02:13 PM ISTUpdated : May 02, 2021, 04:35 PM IST
ആൻ്റണി രാജുവിന് അത്ഭുത വിജയം; തിരുവനന്തപുരം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു

Synopsis

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന് വേണ്ടി മത്സരിച്ചത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ശക്തനായ വക്താവിന്റെ ജയം. മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎസ് ശിവകുമാറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന് വേണ്ടി മത്സരിച്ചത്. സിറ്റിങ് എംഎൽഎ കൂടിയായിരുന്നു ഇദ്ദേഹം. ബിജെപി സ്ഥാനാർത്ഥിയായി നടൻ ജി കൃഷ്ണകുമാർ മത്സരിച്ച മണ്ഡലത്തിൽ ഇടതുമുന്നണിയുടേത് അപ്രതീക്ഷിത വിജയമായിരുന്നു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021