കുട്ടനാട്ടിൽ സ്ഥാനാര്‍ത്ഥി തന്നെ; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയെന്ന് തോമസ് കെ തോമസ്

Published : Feb 28, 2021, 11:32 AM ISTUpdated : Feb 28, 2021, 11:54 AM IST
കുട്ടനാട്ടിൽ സ്ഥാനാര്‍ത്ഥി തന്നെ; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയെന്ന് തോമസ് കെ തോമസ്

Synopsis

തോമസ് ചാണ്ടിക്ക് പകരക്കാരനായി കുട്ടനാട്ടിൽ സഹോദരൻ തോമസ് കെ തോസിന്‍റെ പേര് തുടക്കം മുതലേ ഉയര്‍ന്ന് കേട്ടിരുന്നു.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ച് തോമസ് കെ തോമസ്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനമായില്ലെങ്കിലും കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം ഒന്നും ഇല്ലെന്നാണ് തോമസ് കെ തോമസ് പറയുന്നത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും തോമസ് കെ തോമസ് പറഞ്ഞു. 

തോമസ് ചാണ്ടിക്ക് പകരക്കാരനായി കുട്ടനാട്ടിൽ സഹോദരൻ തോമസ് കെ തോസിന്‍റെ പേര് തുടക്കം മുതലേ ഉയര്‍ന്ന് കേട്ടിരുന്നു. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ ഇടതുമുന്നണിയുമായി ഇടഞ്ഞതോടെ സിറ്റിംഗ് സീറ്റെന്ന നിലയിൽ കുട്ടനാട് മാണി സി കാപ്പനെ മത്സരിപ്പിക്കാമെന്ന തരത്തിൽ ഇടക്കാലത്ത് ചര്ച്ചകളുണ്ടായിരുന്നെങ്കിലും കാപ്പൻ വഴങ്ങിയിരുന്നില്ല. 

ആത്യന്തികമായി ഇടതമുന്നണിയുടെ വിജയമാണ് ലക്ഷ്യമെന്നാണ് തോമസ് കെ തോമസിന്റെ പ്രതികരണം

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021