പോളിങിനിടെ ഇടുക്കിയിലും പാലക്കാടും വയോധികര്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Apr 06, 2021, 04:51 PM IST
പോളിങിനിടെ ഇടുക്കിയിലും പാലക്കാടും വയോധികര്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഇടുക്കി മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്. മറയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി സ്കൂൾ പരിസരത്ത് ഇരിക്കുന്നതിടയിലാണ് മരിച്ചത്.

ഇടുക്കി: പാലക്കാട്ടും ഇടുക്കിയിലും പോളിങിനിടെ കുഴഞ്ഞുവീണ് മരണം. പാലക്കാട് നെന്മാറയ്ക്കടുത്ത വിത്തനശ്ശേരിയിൽ വോട്ടുചെയ്യാനെത്തിയ വയോധികയാണ് കുഴഞ്ഞുവീണു മരിച്ചു. വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ (69) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ഇടുക്കി മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്. മറയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി സ്കൂൾ പരിസരത്ത് ഇരിക്കുന്നതിടയിലാണ് മരിച്ചത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021