'കൽപറ്റയിൽ സ്ഥാനാർഥികളെ ഇറക്കുമതി ചെയ്യരുത്'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്റർ

Web Desk   | Asianet News
Published : Feb 20, 2021, 08:59 AM IST
'കൽപറ്റയിൽ സ്ഥാനാർഥികളെ ഇറക്കുമതി ചെയ്യരുത്'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്റർ

Synopsis

കൽപ്പറ്റ നിയമസഭാമണ്ഡലം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്നും  പോസ്റ്ററിൽ ഉണ്ട്. ഇന്ന് പുലർച്ചെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

വയനാട്: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്റർ‌ പ്രത്യക്ഷപ്പെട്ടു. വയനാട് ഡിസിസി യുടെ മുന്നിലും പരിസരപ്രദേശങ്ങളിലും ആണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കൽപ്പറ്റ നിയമസഭാമണ്ഡലം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. നേതൃത്വം സ്ഥാനാർഥികളെ ഇറക്കുമതി ചെയ്താൽ ഡിസിസി പിരിച്ചുവിടണമെന്നും  പോസ്റ്ററിൽ ഉണ്ട്. ഇന്ന് പുലർച്ചെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 

അതേസമയം, ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോ​ഗം ചേരുകയാണ്. കെപിസിസി ആസ്ഥാനത്താണ് യോഗം. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും. സ്ഥാനാർത്ഥി നിർണയത്തിൽ പ്രാഥമിക ഘട്ട ചർച്ചകളും യോഗത്തിൽ ഉണ്ടാവും.

സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. മറ്റ് സീറ്റുകളിൽ ആരൊക്കെ എന്നതിനേ സംബന്ധിച്ചുള്ള ചർച്ചകളാണ് തുടങ്ങുന്നത്. സിറ്റിംഗ് എംഎൽഎമാർക്ക് ആർക്കെങ്കിലും മണ്ഡലം മാറണോ എന്നും യോഗം പരിശോധിക്കും. കെസി ജോസഫ് ഇരിക്കൂർ മാറണം എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പകരം സീറ്റ് എവിടെ നൽകും എന്നതും ചർച്ചയാകും. തൊണ്ണൂറ്റി അഞ്ച് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും എന്നാണ് നിലവിലെ വിലയിരുത്തൽ.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021