'ഗുജറാത്തിൽ ബിജെപി മിന്നും വിജയം നേടും, പോരാട്ടം കോൺഗ്രസിനോട്, ആം ആദ്മിക്ക് സ്ഥാനമില്ല':  അൽപേഷ് താക്കൂ‍ര്‍

By Web TeamFirst Published Nov 26, 2022, 10:29 AM IST
Highlights

നടക്കുന്നത് കോൺഗ്രസ്- ബിജെപി പോരാട്ടമാണെന്നും കളംപിടിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിൽ സ്ഥാനമില്ലെന്നും അൽപേഷ് താക്കൂർ അഭിപ്രായപ്പെട്ടു.

അഹമ്മദാബാദ് : തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടങ്ങളിലേക്ക് കടക്കുന്ന ഗുജറാത്തിൽ വലിയ പ്രതീക്ഷയിലാണ്  രാഷ്ട്രീയ പാർട്ടികളും നേതാക്കളും. വിജയം ആവ‍‍ത്തിക്കുമെന്ന പ്രതീക്ഷ ബിജെപി പങ്കുവെക്കുമ്പോൾ, സംസ്ഥാനത്ത് കളം പിടിക്കുമെന്നാണ് ആംആദ്മി പാ‍ര്‍ട്ടി ഉറപ്പിച്ച് പറയുന്നത്. നിലമെച്ചപ്പെടുത്തുമെന്ന് കോൺഗ്രസും പ്രതീക്ഷിക്കുന്നു. 

ഗുജറാത്തിൽ ബിജെപി തന്നെ മിന്നും വിജയം ആവ‍ര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ബിജെപി നേതാവ് അൽപേഷ് താക്കൂ‍രും പങ്കുവെക്കുന്നത്. സംസ്ഥാനത്ത് നടക്കുന്നത് കോൺഗ്രസ്- ബിജെപി പോരാട്ടമാണെന്നും കളംപിടിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിൽ സ്ഥാനമില്ലെന്നും അൽപേഷ് താക്കൂർ അഭിപ്രായപ്പെട്ടു. ബിജെപി പാർട്ടി തീരുമാനപ്രകാരമാണ് താൻ മണ്ഡലം മാറിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. 

2002 ൽ കലാപകാരികളെ പാഠം പഠിപ്പിച്ചു, ബിജെപി ഗുജറാത്തിൽ ശാശ്വത സമാധാനം കൊണ്ടുവന്നു: അമിത് ഷാ

2017-ലെ തെരഞ്ഞെടുപ്പ് വേളയിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഹാർദ്ദിക്‌ പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താക്കൂർ എന്നീ ത്രിമൂ‍ത്തികളായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായി പോരാട്ടം നയിച്ച മൂവർ സംഘത്തിൽ രണ്ടുപേരും ഇപ്പോൾ ബിജെപിയിലാണ്. അല്‍പേഷും ഹാര്‍ദിക്കുമാണ് ബിജെപി പാളയത്തിലെത്തിയത്. കോൺഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച ജിഗ്നേഷ് മേവാനി വഡ്ഗം മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ജിഗ്നേഷ് മേവാനി ബിജെപിയിലേക്ക് എത്തുമോയെന്ന് പറയാറായിട്ടില്ലെന്നാണ് അൽപേഷ് താക്കൂർ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. 

ഗുജറാത്തിൽ രാഷ്ട്രീയ പോര്; ജഡേജയുടെ വീട്ടിൽ 'നാത്തൂൻ പോര്', റിവാബക്കെതിരെ ആരോപണമുന്നയിച്ച് നയ്നാബ

click me!