'ഉമ്മന്‍ചാണ്ടിയെങ്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം'; ഇടുക്കി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഡിസിസി

Published : Feb 01, 2019, 06:29 AM IST
'ഉമ്മന്‍ചാണ്ടിയെങ്കില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം'; ഇടുക്കി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഡിസിസി

Synopsis

ഇടുക്കി സീറ്റിനായി കേരള കോണ്‍ഗ്രസ് എമ്മും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തിയ സാഹചര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്

ഇടുക്കി: ഇടുക്കി ലോക്സഭാ സീറ്റ് ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ ഉണ്ടാവരുതെന്നും, കോൺഗ്രസ് പ്രവർത്തകരുടെ വികാരം നേതൃത്വം മനസ്സിലാക്കുമെന്ന് കരുതുന്നതായും ഡിസിസി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടുക്കി സീറ്റിനായി കേരള കോണ്‍ഗ്രസ് എമ്മും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തിയ സാഹചര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. വിട്ടുവീഴ്ചക്കും, വിരട്ടലുകൾക്കും മുന്നിൽ നേതൃത്വം വീഴരുത്. രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് വിട്ടുകൊടുത്തത് പോലെ ഇടുക്കി സീറ്റ് വിട്ടുകളയാനാവില്ല.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് വീണ്ടെടുക്കാമെന്ന പൂർണ്ണ പ്രതീക്ഷയിലാണ് ഡിസിസിയും പ്രവർത്തകരും. അവരെ നിരാശരാക്കുന്ന നിലപാടുകൾ നേതൃത്വത്തിൽ നിന്ന് ഉണ്ടാവാൻ പാടില്ലെന്നും കല്ലാർ പറഞ്ഞു.

ഉമ്മൻചാണ്ടി മത്സരിക്കാനെത്തിയാൽ പ്രവർത്തകരുടെ ആവേശം ഇരട്ടിയാകുമെന്നും, റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും ഡിസിസി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?