'എന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുത്'; അണികളോട് പ്രിയങ്ക ഗാന്ധി

Published : Feb 19, 2019, 05:26 PM ISTUpdated : Feb 19, 2019, 05:57 PM IST
'എന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുത്'; അണികളോട് പ്രിയങ്ക ഗാന്ധി

Synopsis

പാര്‍ട്ടിയുടെ വിജയം ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും പ്രിയങ്ക ഗാന്ധി. പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി  

ദില്ലി: എന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബന്ദേല്‍ഖണ്ഡ് മേഖലയില്‍ കോണ്‍ഗ്രസ് അനുയായികളോട് സംസാരിക്കുകയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും പ്രിയങ്ക ഗാന്ധി വിശദമാക്കി.

പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴി‍ഞ്ഞ ഒരാഴ്ചയായി ലക്നൗവിൽ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിവരികയാണ് പ്രിയങ്ക ഗാന്ധി. കൂടിക്കാഴ്ച്ചയ്ക്കിടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക വിലയിരുത്തി. ബൂത്ത് തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രിയങ്ക അണികൾക്ക് നിർദേശം നൽകി. 

മുകളില്‍ നിന്ന് കൊണ്ട് തനിക്ക് അത്ഭുതമൊന്നും കാണിക്കാന്‍ സാധിക്കില്ല. ബൂത്ത് തലം മുതലുള്ള അണികളുടെ പിന്തുണ ഉറപ്പാക്കണമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുവെന്ന് പറഞ്ഞ അനുയായികള്‍ റാണി ലക്ഷ്മി ഭായിയുടെ പ്രതിമ പ്രിയങ്കയ്ക്ക് സമ്മാനിച്ചു. ഫെബ്രുവരിയിലാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?