വാഗ്ദാനങ്ങൾ പാലിക്കാനായില്ല; ചന്ദ്രബാബു നായിഡുവിനെതിരെ കര്‍ഷകരോഷം

By Web TeamFirst Published Feb 16, 2019, 7:13 AM IST
Highlights

ലോക്സഭയിലേക്കും ആന്ധ്ര നിയമസഭയിലേക്കും ചന്ദ്രബാബു നായിഡുവിന്‍റെ പോരാട്ടം ഒറ്റയ്ക്കാണ്. ബിജെപിയും പവൻ കല്യാണിന്‍റെ ജനസേനയും ഇത്തവണ ഒപ്പമില്ല. അതിനൊപ്പം അഞ്ച് വർഷത്തെ ഭരണം കൂടി വിലയിരുത്തപ്പെടുന്നു

ഹെെദരാബാദ്: ആന്ധ്രപ്രദേശിൽ കർഷകരോഷം ഭയന്ന് തെലുങ്കുദേശം പാർട്ടി. കാർഷിക വായ്പ എഴുതിത്തളളുന്നത് ഉൾപ്പെടെയുളള വാഗ്ദാനങ്ങൾ മുഴുവനായി പാലിക്കാതെ ചന്ദ്രബാബു നായിഡു വഞ്ചിച്ചെന്ന വികാരം ഗ്രാമങ്ങളിൽ പ്രകടമാണ്. എന്നാൽ, കേന്ദ്രം ഫണ്ട് തരാതിരിക്കുന്നതാണ് തടസ്സമെന്ന വാദമുന്നയിച്ച് പിടിച്ചുനിൽക്കുകയാണ് ടിഡിപി.

ലോക്സഭയിലേക്കും ആന്ധ്ര നിയമസഭയിലേക്കും ചന്ദ്രബാബു നായിഡുവിന്‍റെ പോരാട്ടം ഒറ്റയ്ക്കാണ്. ബിജെപിയും പവൻ കല്യാണിന്‍റെ ജനസേനയും ഇത്തവണ ഒപ്പമില്ല. അതിനൊപ്പം അഞ്ച് വർഷത്തെ ഭരണം കൂടി വിലയിരുത്തപ്പെടുന്നു. റായലസീമയിലും ആന്ധ്രയിലും ഗ്രാമങ്ങൾ വോട്ടിനൊരുങ്ങുകയാണ്.

മുളകിന് പേരുകേട്ട ഗുണ്ടൂർ, 2014ൽ ടിഡിപി പതിനേഴിൽ പന്ത്രണ്ട് സീറ്റും നേടിയ ജില്ലയാണ്. അവരുടെ ശക്തികേന്ദ്രം. പക്ഷെ ഭരണമെങ്ങനെയെന്ന് ചോദിച്ചു അവിടെ ചെന്നാൽ എരിവേറും ഉത്തരത്തിന്. ഒരു ലക്ഷത്തിന് താഴെയുളള കാർഷിക വായ്പകളിൽ ഭൂരിഭാഗവും സര്‍ക്കാര്‍ എഴുതിത്തളളിയിരുന്നു. 

എന്നാൽ, മിക്കവർക്കുമുളളത് അതിന് മുകളിലുള്ള കടമാണ്.  ഘട്ടംഘട്ടമായി തീർക്കാനാണ് സർക്കാർ ഇപ്പോള്‍ ശ്രമിക്കുന്നത്. പക്ഷെ അത് എങ്ങുമെത്തിയിട്ടില്ല. പരുത്തിക്കും മുളകിനുമെല്ലാം വില കുറയുന്നതും കർഷകരോഷം ഇരട്ടിയാക്കുന്നുണ്ട്. കർഷകർക്ക് ഏക്കറിന് 12,500 രൂപ അക്കൗണ്ടിലെത്തിക്കുമെന്ന് ജഗൻമോഹൻ റെഡ്ഡിയുടെ വാഗ്ദാനമുണ്ട്. തിരിച്ചടി ഭയന്ന് സ്ത്രീ തൊഴിലാളികൾക്ക് പതിനായിരം രൂപ നൽകുന്ന പദ്ധതി നായിഡു തുടങ്ങിക്കഴിഞ്ഞു. 

click me!