കെഎസ്‍യുവിന്‍റെ ആവശ്യം ന്യായമെന്ന് കെവി തോമസ്; എറണാകുളത്ത് സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് ജയിക്കും

Published : Feb 16, 2019, 06:15 PM IST
കെഎസ്‍യുവിന്‍റെ ആവശ്യം ന്യായമെന്ന് കെവി തോമസ്; എറണാകുളത്ത് സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് ജയിക്കും

Synopsis

നിലവിലെ സാഹചര്യത്തിൽ എറണാകുളം മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് ജയിക്കും. തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വം ആണെന്നും കെവി തോമസ്

കൊച്ചി:  ലോകസഭ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും സീറ്റ് നൽകണമെന്ന കെ എസ് യുവിന്‍റെയും  യൂത്ത് കോൺഗ്രസിന്‍റെയും ആവശ്യം ന്യായമെന്ന് കെ വി തോമസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എറണാകുളം മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് ജയിക്കും. തന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വം ആണെന്നും കെവി തോമസ് കൊച്ചിയിൽ പറഞ്ഞു. 

തുര്‍ച്ചയായി സീറ്റ് കയ്യടക്കി വയ്ക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് കെഎസ്‍യുവിന്റെ പ്രമേയത്തിൽ ഉണ്ടായിരുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുകൾ സീറ്റ് വേണമെന്ന ആവശ്യം യൂത്ത് കോൺഗ്രസും ഉന്നയിച്ചിരുന്നു. സംഘടന പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം കെ എസ് യു വിനുണ്ടെന്നാണ് കെവി തോമസിന്‍റെ മറുപടി. ഇപ്പോഴത്തെ നേതാക്കൾ പലരും മുൻകാലങ്ങളിൽ ഇത് ചെയ്തിട്ടുണ്ടെന്നും കെ വി തോമസ് പറയുന്നു 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?