എൻഎസ്എസിന്‍റെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിനൊപ്പം; ശത്രുവായി കാണുന്നില്ലെന്ന് കോടിയേരി

Published : Feb 16, 2019, 10:42 AM ISTUpdated : Feb 16, 2019, 11:00 AM IST
എൻഎസ്എസിന്‍റെ ഭൂരിഭാഗം പ്രവര്‍ത്തകര്‍  സിപിഎമ്മിനൊപ്പം; ശത്രുവായി കാണുന്നില്ലെന്ന് കോടിയേരി

Synopsis

സംസ്ഥാനത്ത് ഇപ്പോൾ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് ഇത്തരം ഫലങ്ങൾ നൽകുന്നത്. സര്‍വെ റിപ്പോര്‍ട്ടുകൾ എതിരായിരുന്ന മുൻകാലങ്ങളിലും വൻ വിജയം നേടിയ ചരിത്രമാണ് ഇടത് മുന്നണിക്ക് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ ഓര്‍മ്മിപ്പിക്കുന്നു

തിരുവനന്തപുരം: എൻഎസ്എസിനെ  ശത്രുവായി കാണുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൻഎസ്എസ് അടക്കം സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. 

സംസ്ഥാനത്ത് ഇപ്പോൾ ഇടത് തരംഗമാണെന്നാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് . ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് ഇത്തരം ഫലങ്ങൾ നൽകുന്നത്. സര്‍വെ റിപ്പോര്‍ട്ടുകൾ എതിരായിരുന്ന മുൻകാലങ്ങളിലും വൻ വിജയം നേടിയ ചരിത്രമാണ് ഇടത് മുന്നണിക്ക് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ ഓര്‍മ്മിപ്പിക്കുന്നു. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും സംബന്ധിച്ച ശുഭ വാര്‍ത്ത വരുമെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?