
ആലപ്പുഴ: കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനായി കേരളത്തിൽ ഇടതുപക്ഷം കൂടുതൽ സീറ്റുകൾ നേടുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഭരണത്തിലേറാൻ കഴിയില്ല. പല സംസ്ഥാനങ്ങളിലായി മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ അതായിരുന്നു അവസ്ഥ. എന്നാൽ ഇടതുപക്ഷത്തിന്‍റെ ഒരു എംപിയെ പോലും റിസോർട്ടിൽ താമസിപ്പിക്കേണ്ടിവരില്ലെന്നും കോടിയേരി പറഞ്ഞു.
യു പി എ സർക്കാരിന്‍റെ നേട്ടങ്ങളായി പറയുന്ന വിവരാവകാശ നിയമവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കിയത് ഇടതുപക്ഷത്തിന്‍റെ നിർബന്ധത്തെ തുടർന്നായിരുന്നുവെന്നും കോടിയേരി അവകാശപ്പെട്ടു.