പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ട; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്

Published : Feb 16, 2019, 06:25 PM ISTUpdated : Feb 16, 2019, 06:31 PM IST
പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ട; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്

Synopsis

പി കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. 

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്. പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. പി കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. 

യുഡിഎഫിന്‍റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. 

മുസ്ലീം ലീഗിന്‍റെ ഉറച്ച കോട്ടയാണ് പൊന്നാനി ലോക്സഭാ മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് ഇ ടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ ജയിച്ചത്. 1977 മുതല്‍ മുസ്ലീം ലീഗ് വിജയിക്കുന്ന മണ്ഡലത്തില്‍ 2009 ലും 2014 ലും മുസ്ലീം ലീഗ് ടിക്കറ്റില്‍ വിജയിച്ചത് ഇ ടി മുഹമ്മദ് ബഷീറാണ്. ഇത്തവണയും മത്സരിക്കുന്നത് ഇ ടി ആയാല്‍ തുടര്‍ച്ചയായി മൂന്നാം തവണയാകും അദ്ദേഹം പൊന്നാനിയില്‍ ജനവിധി തേടുക.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?